ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വനിത വ്യവസായ കേന്ദ്രം തുറന്നു

വനിത ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമാക്കികൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വനിത വ്യവസായ കേന്ദ്രം തുറന്നു. എംഎല്‍എ എ.സി മൊയ്തീന്‍ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019 ലായിരുന്നു കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യന്ത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനസജ്ജമാക്കുകയായിരുന്നു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രാവിനോബാജി മുഖ്യാതിഥിയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി പ്രമോദ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ സുനില്‍, ഇ എസ് രേഷ്മ, ടി ആര്‍ ഷോബി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ കെ ഹരിദാസന്‍ , ലളിത ഗോപി, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.എസ് സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT