ചൊവ്വന്നൂരില്‍ സ്ഥിരം സമിതി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എസ്ഡിപിഐ പിന്തുണ

ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് – എസ്ഡിപിഐ ധാരണ തുടരുന്നു. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എസ്ഡിപിഐ പിന്തുണ. വികസനകാര്യ സ്ഥിരം സമിതിയിലേക്കും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കും കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചത് എസ്ഡിപിഐ പിന്തുണയോടെ.
വികസനകാര്യ സ്ഥിരം സമിതിയിലേക്ക് 14 ാം വാര്‍ഡില്‍ നിന്നുംളള ലിസി ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് രണ്ടാം വാര്‍ഡില്‍ നിന്നുളള ജിഷ എന്നിവരാണ് എസ്ഡിപിഐ പിന്തുണയോടെ വിജയിച്ചത്.

ADVERTISEMENT