ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണി ഒരുങ്ങി

ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണി ഒരുങ്ങി. ആഘോഷത്തിന് നിറപ്പകിട്ടേകാന്‍ വൈവിധ്യങ്ങളായ നക്ഷത്രങ്ങളും അനുബന്ധ സാധനങ്ങളും വിപണി കൈയ്യടക്കി കഴിഞ്ഞു. ഉണ്ണിയേശുവിന്റെ രൂപം, പല രൂപത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങള്‍. ട്രീ ഡെക്കറേഷന്‍, റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, സാന്താക്ലോസ് പ്രതിമകള്‍, ഫൈബറിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച മഞ്ഞുതുള്ളികള്‍ ഇറ്റിവീഴുന്ന ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ്-പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍, ചുവപ്പും വെള്ളയും നിറത്തിലുള്ള സാന്താക്ലോസ് വസ്ത്രങ്ങള്‍, തൊപ്പികള്‍ തുടങ്ങി ക്രിസ്തുമസ്സ് വിണി കളര്‍ഫുള്ളാണ്. ചെസ് നക്ഷ്തമാണ് വിപണിയിലെ ഇത്തവണത്തെ ഹൈലേറ്റ്.

 

ADVERTISEMENT