എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു.

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ നടന്ന ക്രിസ്തുമസ് തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോഷി ആളൂര്‍ മുഖ്യ കാര്‍മീകനായി. സഹ. വികാരി ഫാ. പ്രകാശ് പുത്തൂര്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.കുര്‍ബാനക്ക് ശേഷം ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസ്സ് യുത്ത് കൗണ്‍സില്‍ അംഗങ്ങളുടെ ലഘു നാടകവും മതബോധന വിദ്യാര്‍ത്ഥികളുടെ ബോണ്‍ നാത്താലേയുമുണ്ടായിരുന്നു. തുടര്‍ന്ന് കേക്ക് വിതരണവും നടന്നു. കൈക്കാരന്മാരായ എം.കെ.ജോണ്‍സണ്‍, ടി.എസ്. ജയ്‌സണ്‍, എം.വി.ഷാന്റോ, ടി.ഒ.ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി. സി.എല്‍.സി, കെ.സി.വൈ.എം,
ആള്‍ട്ടര്‍ ബോയ്‌സ് എന്നീ സംഘടനകള്‍ ഒരുക്കിയ ക്രിസ്തുമസ് ദൃശ്യങ്ങള്‍ ആഘോഷ പരിപാടികള്‍ വര്‍ണ്ണാഭമാക്കി.

ADVERTISEMENT