പഴഞ്ഞി മാര്‍ ബാസേലിയോസ് സ്കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
സാന്താക്ലോസ് ഓണ്‍ വീല്‍സ്, ടാബ്ലോ, സാന്താറാലി, കരോള്‍ ഗാനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ മറ്റു കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ ഐസക്ക് ക്രിസ്തുമസാഘോഷം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ആന്റണി പൗലോസ് ക്രിസ്തുമസ് സന്ദേശം നല്കി.
വാര്‍ഡ് മെമ്പര്‍ ജിന്‍സി സജു മുഖ്യാതിഥിയായിരുന്നു. പള്ളി ട്രസ്റ്റി സാംസണ് എസ് പുലിക്കോട്ടില്‍, സെക്രട്ടറി ജെയ്സണ്‍ ചീരന്‍, പ്രധാന അധ്യാപകന് ജീബ്ലസ് ജോര്‍ജ്, പി ടി എ വൈസ് പ്രസിഡണ്ട് സോണി സക്കറിയ, എം പി ടി എ പ്രസിഡന്റ് ജുബി സജു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, പിടിഎ അംഗങ്ങള്‍ ആയ ഖാലിദ് കോട്ടല്‍, അഷറഫ്, ഹേമ അധ്യാപകരായ ഫെമി വര്‍ഗീസ്, ജിന്‍സി പി ജോസ്, നിസ വര്‍ഗീസ്, സിസ്സി കെ ടി, സരുണ്‍ കെ സൈമണ്‍, ലിനെറ്റ് ആന്റണി, പിടിഎ, എം പി ടി എ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്രിസ്മസ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.



