കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കുടുംബ യൂണിറ്റിന്റെ ക്രിസ്മസ് ഈവ് വര്‍ണാഭമായി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കുടുംബ യൂണിറ്റിന്റെ ക്രിസ്മസ് ഈവ് വര്‍ണാഭമായി. കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കുരിശുപള്ളി അങ്കണത്തില്‍ നടന്ന ക്രിസ്മസ് ഈവ് ഫാ ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.യു. വില്‍സണ്‍ അധ്യക്ഷനായി. സി.ടി പാപച്ചന്‍ മാസ്റ്റര്‍ ക്രിസ്മസ്സ് സന്ദേശം നല്‍കി. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, യൂണിറ്റ് അംഗങ്ങള്‍ ക്രിസ്മസ് പാട്ടുകളും ആലപിച്ചു.

ADVERTISEMENT