കുന്നംകുളം ‘നന്മ’യുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം നടന്നു

കലാകാരന്മാരുടെ സംഘടനയായ കുന്നംകുളം നന്മയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം പന്നിത്തടത്ത് വിവിധ പരിപാടികളോടെ നടന്നു. ചടങ്ങില്‍ നന്മ പ്രസിഡന്റ് കെ.എസ് കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ നാടക നടനും സംവിധായകനുമായ രാജന്‍ ചൂണ്ടപ്പുരക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നംകുളം നന്മ രക്ഷാധികാരി ഇ.സി ശശിധരന്‍ മുഖ്യാതിഥിയായി. സെക്രട്ടറി ബിന്ദു ഭാസ്വരി സ്വാഗതവും ട്രഷറര്‍ ഗിന്നസ് ബാദുഷ നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്തുമസ്സ് പുതുവത്സര സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.

 

ADVERTISEMENT