കുന്നംകുളം മേലെ പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ 50 -ാം വാര്‍ഷിക പെരുന്നാളിന്റെയും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്കാ ബാവയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന്റെയും ശുശ്രൂഷകള്‍ നടന്നു. വെള്ളിയാഴ്ച്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30 ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ഉച്ചത്തിരിഞ്ഞ് വാദ്യമേള ആഘോഷങ്ങളും വൈകിട്ട് 5.30ന് പ്രദക്ഷിണം, ആശിര്‍വാദം ശേഷം നേര്‍ച്ച സദ്യ എന്നിവയും ഉണ്ടാകും. വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, സഹ.വികാരി ഫാ. ജോസഫ് ജോസ് കെ, കൈകാരന്‍ അരുണ്‍ വിജോയ്, സെക്രട്ടറി പി.സിന്‍ജു സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.