അക്കിക്കാവ് മാര്‍ ഒസ്താതിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ 2023-25 വര്‍ഷത്തെ അലോഹ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടുദിവസത്തെ സിനിമ ലിറ്ററേച്ചര്‍ ഫെസ്റ്റായ സിനിലിറ്റ് ആരംഭിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സിനിമ കലാ-സംവിധായകന്‍ അജയന്‍ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ അജിത്ത് പി അധ്യക്ഷത വഹിച്ച യോഗത്തില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി ഐ, കോളേജ് മാനേജര്‍ ഗ്രിഗറി പി ചാക്കോച്ചന്‍, കോളേജ് അധ്യാപകന്‍ രവി കെ കെ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി കോളേജില്‍ നടക്കുന്ന ഫെസ്റ്റിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കും.