മണത്തലയിലെ വഖഫ് നോട്ടീസ് ; പ്രചരണം അടിസ്ഥാനരഹിതമെന്ന് സി.പി.എം.

മണത്തല പള്ളിത്താഴം പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വഖഫ് ബോര്‍ഡ് കുടിയൊഴിപ്പിക്കുകയാണെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, രാഷ്ട്രീയപ്രേരിതവുമാണെന്ന് സി.പി.ഐ.(എം) ചാവക്കാട് ഏരിയ കമ്മിറ്റി. ഈ പ്രദേശത്തെ ഒരു കുടുംബത്തിന് പോലും ഒരുതരത്തിലുള്ള നോട്ടീസും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ സിപിഎം അറിയിച്ചു. വസ്തുത ഇതായിരിക്കെ ബി.ജെ.പി നുണ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും, ഇവിടെയുള്ളവര്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുള്ളതാണെന്നും സിപിഎം അറിയിച്ചു. ഈ വിഷയത്തില്‍ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ജനങ്ങളില്‍ ആശങ്ക പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വര്‍ഗ്ഗീയശക്തികളുടെ നുണപ്രചാരങ്ങളെ തള്ളികളയണമെന്നും സി.പി.ഐ(എം) ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി.ശിവദാസന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

 

ADVERTISEMENT
Malaya Image 1

Post 3 Image