വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലീഗല്‍ സ്റ്റഡിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ നിയമ സേവന ദിനം ആചരിച്ചു.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിയമസഹായം ലഭ്യമാക്കുന്നതിനും നീതിക്കുള്ള അവകാശം ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് ദിനാചരണം ലക്ഷ്യമാക്കുന്നത്.ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ പ്രസംഗം, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു.
പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നീതിദേവതയുടെ പ്രതീകാത്മക പ്രതിമയ്ക്ക് വന്ന മാറ്റം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബാ ജോര്‍ജ് , സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ. ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി, അധ്യാപകരായ ഷീജ എ.കെ., റീബ മിജു എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT