കെ.ആര്‍. ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് കേക്ക് മിക്‌സിങ്ങ് സെറിമണി സംഘടിപ്പിച്ചു

ബേക്കറി രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കെ.ആര്‍. ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ക്രിസ്തുമസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മിക്‌സിങ്ങ് സെറിമണി സംഘടിപ്പിച്ചു. പെരുമ്പിലാവ് കെ.ആര്‍ ഹോട്ടല്‍സില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍. ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് മാനേജിങ് പാര്‍ട്ടണര്‍മാരായ കെ. ആര്‍. രഞ്ജിത്ത്, കെ.ആര്‍. റെജില്‍, കെ.ആര്‍.രേഖ , പത്മനാഭന്‍, പ്രിയ രഞ്ജിത്ത്, കെ.ആര്‍. ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പഴഞ്ഞി എം.ഡി. കോളേജിലെ ബി.ടി.ടി.എം വിദ്യാര്‍ത്ഥികളും അധ്യാപകരും കേക്ക് മിക്‌സിങ്ങ് സെറിമണിയില്‍ സംബന്ധിച്ചു. മാസ്റ്റര്‍ ഷെഫ് ജോയ് ചാക്കോ ഷെഫ് മനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്‌സിങ്ങ് നടന്നത്. ഏകദേശം ആയിരം കിലോ കേക്ക് നിര്‍മ്മിക്കുന്നതിനുള്ള മിക്‌സാണ് തയ്യാറാക്കിയിട്ടുള്ളത്. കേക്ക് മിക്‌സിങ്ങിന് ശേഷം മാസ്റ്റര്‍ ഷെഫ് ജോയ് ചാക്കേ, നയിച്ച ബേക്കിങ് ക്ലാസ്സും നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image