തൊഴിയൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

തൊഴിയൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വടക്കേകാട് അഞ്ഞൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ അതുലിനാണ് പരിക്കേറ്റത്. അഞ്ഞൂര്‍ തൊഴിയൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് യുവാക്കള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. കുന്നംകുളം പരിധിയിലെ ക്ഷേത്രത്തില്‍ മകര ചൊവ്വ ഉത്സവത്തിനിടെ രണ്ട് ക്ലബ്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഒരാളുടെ വീട്ടിലെത്തി തിരിച്ചുപോവുന്നതിനിടെയാണ് വഴിയില്‍ വെച്ച് വീണ്ടും വാക്ക് തര്‍ക്കവും തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിച്ചത്. പരിക്കേറ്റ അതുലിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT