ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂര്‍ നെല്ലിക്കത്തറ സ്വദേശി കാക്കശ്ശേരി വീട്ടില്‍ സായൂജ്, (21), പുല്ലാംവളപ്പ്
കാക്കനാട് വീട്ടില്‍ അജീഷ് (32), ചക്കിത്തറ, തോട്ടുപുറത്ത് രാഖില്‍ (21),
നെല്ലിക്കത്തറ കണ്ണേങ്കലത്ത് വീട്ടില്‍ ജിതിന്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മൊബൈല്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പാവറട്ടി ചിറക്കല്‍ അമ്പലത്തിന് സമീപം വെച്ചാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ പിടികൂടിയത്. വടക്കേക്കാട് എസ്എച്ച്ഒ രമേശിന്റെ നേതൃത്വത്തില്‍ എസ്‌ഐ – കെ പി മന്‍സൂര്‍, സിപിഓമാരായ പ്രദീപ്, റോഷന്‍, റെജിന്‍, ബൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.



