ചാവക്കാട് ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഭിഭാഷകര്‍ക്ക് ഏകദിന പഠന ക്ലാസ് നടത്തി. ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അന്‍യാസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ തേര്‍ളി അശോകന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി ക്ലാസ് എടുത്തു.
ADVERTISEMENT