ചാലിശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാചരണവും സംസ്‌കൃത പ്രദര്‍ശിനിയും നടന്നു. അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നാരായണന്‍ നമ്പി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതവും ആയൂര്‍വേദവും തമ്മിലുള്ള ബന്ധത്തെ പറ്റി അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസെടുത്തു. രസനാ സംസ്‌കൃത മാസികയുടെ മാനേജിംഗ് എഡിറ്റര്‍ കെ.എം.ജനാര്‍ദ്ദനെ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു. ആധുനിക കാലത്തും സംസ്‌കൃതം എല്ലാ മേഖലയിലും നിറഞ്ഞ് നില്‍ക്കുകയാണെന്നും അത് മനസിലാക്കി സംസ്‌കൃതം പഠിക്കാന്‍ തയ്യാറാകണമെന്നും സംസ്‌കൃതദിന സന്ദേശത്തിലുടെ രമേശ് കൈതപ്രം അഭിപ്രായപ്പെട്ടു.
ADVERTISEMENT