സിസിടിവി സി – ടെക്ക് അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സിന് തുടക്കമായി

സിസിടിവിയുടെ നേതൃത്വത്തില്‍ സി ടെക്ക് അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സിന് തുടക്കമായി. വിദേശത്തും സ്വദേശത്തും നിരവധി തൊഴില്‍ സാധ്യതകളുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നിഷന്‍, ബ്രോഡ്ബാന്റ് ടെക്‌നിഷന്‍ എന്നിവയില്‍ മൂന്ന് മാസം പരിശീലനം നല്‍കുന്നതാണ് കോഴ്‌സ്. സിസിടിവി ടവറില്‍ നടന്ന ആദ്യ ബാച്ചിന്റെ ഉദ്ഘാടനം സിസിടിവി ചെയര്‍മാര്‍ കെ സി ജോണ്‍സണ്‍ നിര്‍വഹിച്ചു. സിസിടിവി ഡയറക്ടര്‍മാരായ ഷാജി പി ജോസ്, പി എം സോമന്‍, സി എസ് സുരേഷ്, മാനേജര്‍ സിന്റോ ജോസ് എന്നിവര്‍ പങ്കെടുത്തു. ചീഫ് ഇന്‍സ്ട്രക്ടര്‍, കെ സി ജെയിംസ്, ഇനസ്ട്രക്ടര്‍ ദൃശ്യ, ന്യൂസ് ആന്റ് പ്രോഗ്രം ഡയറക്ടര്‍ കെ സി ജോസ്, സിന്റോ ജോസ് എന്നിവരാണ് പരിശീലകര്‍. പരീശീലനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേയ്‌സ്‌മെന്റും നല്‍കും.

ADVERTISEMENT