ചിറക്കല്‍ സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സിപിഐഎം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി. കെ ബാബുരാജിന്റെ നേതൃത്വത്തില്‍ ചിറക്കല്‍ മുതല്‍ ഷാപ്പ് റോഡ് വരെയുള്ള വഴിയുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

ADVERTISEMENT