വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എന്റെ മാലിന്യം എന്റെ  ഉത്തരവാദിത്വം, പൊതു ഇടങ്ങളും വീടുകളും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഉദ്ഘാടനം പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കാര്യാട്ട് റോഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിലൂടെയാണ് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചപ്പന്‍  വടക്കന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.ടി അബ്ദുല്‍ മജീദ് അധ്യക്ഷനായി. പഞ്ചായത്തംഗം കെ.വി.ഓമന. ആശ വര്‍ക്കര്‍ താര പ്രസാദ്, സി.ഡി.എസ് അംഗം ഷീജ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT