കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചെറുവള്ളിക്കടവ് നൂറടിത്തോടിന്റെ വാര്‍ഷിക പരിപാലനം തുടങ്ങി. വെട്ടിക്കടവ് മുതല്‍ കരിച്ചാല്‍ കടവ് വരെയുള്ള 3.750 കിലോമീറ്റര്‍ ദൂരമാണ് വൃത്തിയാക്കുന്നത്. തോട്ടിലെ നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്ന കുളവാഴകളും തോട്ടില്‍ അടിഞ്ഞുകൂടിയ ചണ്ടിയുമാണ് എസ്‌കവറേറ്റര്‍ ഉപയോഗിച്ച് നീക്കുന്നത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 5 ലക്ഷം രൂപയോളം ചിലവിട്ട് നടത്തുന്ന ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം എംഎല്‍എ എ.സി മൊയ്തീന്‍ ഫ്‌ളാഗ് ഓഫ് നടത്തി നിര്‍വഹിച്ചു.