ക്ലീനിങ്ങ് ഉത്പന്നങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

ക്ലീനിങ്ങ് ഉത്പന്നങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. ചൂണ്ടല്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പ്രതീക്ഷ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളാണ് ക്ലീന്‍ പ്രോ പ്രോഡക്ട്‌സ് എന്ന സംരംഭത്തിന്റെ ഭാഗമായി ഡിഷ് വാഷ്, ലിക്വിഡ് ഡിറ്റര്‍ജന്റ്, ഫ്‌ലോര്‍ ക്ലീനര്‍, ഫേബ്രിക് കണ്ടിഷനര്‍, ഡിറ്റര്‍ജന്റ് പൗഡര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. പ്രതീക്ഷ കുടുംബശ്രീ യൂണിറ്റിലെ പി.സന്ധ്യ,
സി.പ്രീതി, എം.ഉഷ, കെ.ബിനി, പി.വി.രജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു

ADVERTISEMENT