പര്യാവരണ്‍- ഗതിവിധിയുടെ പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തില്‍ പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ചില്‍ ശുചീകരണം നടത്തി. ദിനേശ് പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ച്, പരിസ്ഥിതി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. രാജേഷ് എ. നായര്‍, ലോഹി വന്ദേരി, ചന്ദ്രശേഖരന്‍ പെരിയമ്പലം എന്നിവര്‍ ന്വേതൃത്വം നല്‍കി. സി.പി. സേതുമാധവന്‍, വിനയകുമാര്‍ പനന്തറ, രാധാകൃഷ്ണന്‍ ചാണയില്‍, ശാസ്ത്ര ശര്‍മ്മന്‍ ഭട്ടതിരിപ്പാട്, പുരുഷോത്തമന്‍ ബാംഗ്ലൂർ , സുന്ദരന്‍ മാമ്പറ്റ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.