മാലിന്യമുക്ത കേരളത്തിനായി കൈകോര്‍ക്കാം എന്ന മുദ്രവാക്യത്തില്‍, സിപിഐഎം മറ്റം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളൂര്‍ പുഴയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോട് കൂടി നടന്ന ശുചീകരണ
പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം സി അംബികേശന്‍ നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം എന്‍ എ ബാലചന്ദ്രന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി കെ എസ് ദിലീപ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ റെന്‍സണ്‍ തോമസ്, ഇ.വി.മജ്‌നു, പി.എസ്.നിഷാദ്, കെ.എ. കബീര്‍, വി.വി. തിലകന്‍, ശരത് രാമനുണ്ണി, കെ.എം.ജിജില്‍ കര്‍ഷകസംഘം മറ്റം മേഖല പ്രസിഡണ്ട് ,കെ ജെ ബിജു, ആര്‍ട്ടിസാന്‍സ് യൂണിയന്‍ പ്രസിഡണ്ട് സുരേന്ദ്രന്‍, സണ്ണി തിരുത്തി എന്നിവര്‍ സംസാരിച്ചു.