മുതിര്‍ന്നവരെ തിരുത്താന്‍ കുട്ടികള്‍; പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കി തുണി സഞ്ചികള്‍ വിതരണം ചെയ്തു

‘പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുക’ എന്ന സന്ദേശം മുന്‍നിര്‍ത്തി ചമ്മനൂര്‍ ജി.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്തു. വീടുകളില്‍ നിന്നും നിര്‍മിച്ചു കൊണ്ടു വന്ന സഞ്ചികളാണ് ജനുവരി 1 മുതല്‍ 7 വരെയുള്ള വലിച്ചെറിയല്‍ വിരുദ്ധവാരത്തില്‍ കുട്ടികള്‍ വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെയും, പി.ടി.എ, എസ്.എം.സി, ഒ.എസ്.എ അംഗങ്ങളുടെയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തി സഞ്ചികള്‍ കൈമാറുന്നത്.

ADVERTISEMENT