24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി

കുന്നംകുളം നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി

വയനാടിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം നല്‍കി കുന്നംകുളം നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍. കര്‍ഷക ദിനത്തിലാണ് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീബ ബിജു, സെക്രട്ടറി ശുഭ ബിനു എന്നിവര്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന് 30,000 രൂപയുടെ ചെക്ക് കൈമാറിയത്. 37 വാര്‍ഡുകളില്‍ നിന്നുള്ള 67 ഹരിതകര്‍മ്മ സേനാംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച തുകയാണ് നഗരസഭയെ ഏല്‍പ്പിച്ചത്.

ADVERTISEMENT
error: Content is protected !!