25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery സി.ഒ പൗലോസ് മാസ്റ്ററുടെ 12-ാം ചരമവാര്‍ഷികദിനം ആചരിച്ചു

സി.ഒ പൗലോസ് മാസ്റ്ററുടെ 12-ാം ചരമവാര്‍ഷികദിനം ആചരിച്ചു

സിപിഐഎമ്മിന്റെയും, ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും മുതിര്‍ന്ന നേതാവും രാജ്യസഭ എം.പിയുമായിരുന്ന സി.ഒ പൗലോസ് മാസ്റ്ററുടെ 12-ാം ചരമവാര്‍ഷികദിനം ആചരിച്ചു. സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു ചിറ്റാട്ടുകരയില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് സി.പി.ഐ.എം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി അംഗം ആഷിക്ക് വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ്, സി എഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കിം, എ സി രമേഷ്, കൃഷ്ണന്‍ തുപ്പത്ത്, കെ.ബി ബിജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!