സി ഒ എ കുന്നംകുളം മേഖല സമ്മേളനം ബുധനാഴ്ച്ച നടക്കും

സി ഒ എ കുന്നംകുളം മേഖല സമ്മേളനം ബുധനാഴ്ച്ച നടക്കും. കുന്നംകുളം കൊമേറ്റ്‌സ് സര്‍ക്കിള്‍ തിച്ചൂര്‍ രാധാകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സമ്മേളനം കെ സി സി എല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സി ഒ എ മേഖല പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അധ്യക്ഷത വഹിക്കും. മേഖല സെക്രട്ടറി കെ വി അബ്ദുള്‍ അസീസ് മേഖലപ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി എം മനോജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. സി ഒ ബിജു ഓഡിറ്റ് റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി പി ആന്റ്ണി ജില്ല റിപ്പോര്‍ട്ടും കെ സി സി എല്‍ ഡയറക്ടര്‍ വി പി ബിജു കെ സി സി എല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ചടങ്ങില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മേഖല അംഗം വിനു ജോണ്‍സനെ ആദരിക്കും.

ADVERTISEMENT