24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery മുജീബ് റഹ്‌മാന്‍ രക്തസാക്ഷി ദിനം ആചരിച്ചു

മുജീബ് റഹ്‌മാന്‍ രക്തസാക്ഷി ദിനം ആചരിച്ചു

സി.പി.ഐ.എം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുജീബ് റഹ്‌മാന്‍ രക്തസാക്ഷി ദിനം ആചരിച്ചു. സി പി ഐ (എം) അംഗവും ഡി വൈ എഫ് ഐ മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറിയുമായിരിക്കെ ആര്‍ എസ് എസ് സംഘം കൊലപ്പെടുത്തിയ മുജീബ് റഹ്‌മാന്റെ 20-ാം രക്തസാക്ഷി വാര്‍ഷിക ദിനാചരണം ആചരിച്ചു.സി പി ഐ (എം)ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും അനുസ്മരണവും നടന്നു. ചിറ്റാട്ടുകരയില്‍ നടന്ന രക്തസാക്ഷി ദിനാചരണം, മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അധ്യക്ഷനായി. സി എഫ് രാജന്‍, കൃഷ്ണന്‍ തുപ്പത്ത്, പി.കെ രമേഷ്, കെ.കെ മനോജ്, കെ.ബി ബിജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!