ഫെബ്രുവരി 5, 6 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന സി ഒ എ സംസ്ഥാന കണ്വെന്ഷന് തുടക്കമായി. വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ച സംസ്ഥാന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായി. സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.