ഗുരുവായൂര്‍ ടൗണ്‍ഹാളിന് പുറകില്‍ നിന്ന് 5 അടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഗുരുവായൂര്‍ ടൗണ്‍ഹാളിന് പുറകില്‍ നിന്ന് 5 അടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ടൗണ്‍ഹാളിന് പുറകിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ രാവിലെ ആറ് മണിയോടെ ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ കണ്ടെത്തിയത്. പിന്നീട് ഏറെ നേരത്തെ തിരിച്ചിലിന് ഒടുവില്‍ എട്ടരയോടെയാണ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് കോട്ടപ്പടി പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. നഗരസഭയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യശേഖരം ടൗണ്‍ഹാള്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവ നീക്കം ചെയ്യാന്‍ നഗരസഭ അടിയന്തിയുടെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT