എസ്.കെ.എസ്.എസ്.എഫ് വടക്കേക്കാട് മേഖല ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. വടക്കേക്കാട് നാലാംകല്ല് എം&ടി ഹാളില്‍ നടത്തിയ പരിപാടി മേഖല പ്രസിഡന്റ് നവാസ് റഹ്‌മാനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, സമസ്ത തൃശൂര്‍ ജില്ല വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. മൗലിദ് സദസ്സിന് സുലൈമാന്‍ അന്‍വരി, ഹാരിസ് ഫൈസി, ഇബ്‌റാഹീം ഫൈസി പഴുന്നാന എന്നിവര്‍ നേതൃത്വം നല്‍കി. മേഖല സെക്രട്ടറി ഉസ്മാന്‍ ദാരിമി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ശര്‍ഫീഖ് അമ്പാല നന്ദിയും പറഞ്ഞു.