കഥകളി മദ്ദളാചാര്യന്‍ കലാമണ്ഡലം നാരായണന്‍ നായരുടെ നിര്യാണത്തില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി ബിനോജ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, മെമ്പര്‍മാരായ എം.കെ. ജോസ്, എം.സി ഐജു, കെ.ബി.ബബിത, എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രതിനിധി ഇബ്രാഹിം പഴവൂര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. അബാല്‍മണി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എം. നിഷാദ്, സിപിഐ ലോക്കല്‍ സെക്രട്ടറി ടി.കെ.മനോജ് കുമാര്‍, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഭാഷ്, നെല്ലുവായ് വായനശാല പ്രസിഡന്റ് ടി.കെ.ശിവന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ബി.ബിജു, വാദ്യകലാകാരന്മാരായ നെല്ലുവായ് ശശി, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ പുന്നക്കല്‍ നാരായണന്‍, ഹരി വരവൂര്‍, പെരുവനം ഹരി, ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി എന്‍.കെ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.