ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി മാറാട് അനുസ്മരണം നടത്തി

ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി മാറാട് അനുസ്മരണം നടത്തി.
കാശ്മീര്‍ പഹല്‍ഗാം ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ സംഘടിപ്പിച്ച പരിപാടി മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് സോമന്‍ തിരുനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ധീവരസഭ സംസ്ഥാന കൗണ്‍സിലര്‍ ജോഷി ബ്ലാങ്ങാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി മണികണ്ഠന്‍ ഏങ്ങണ്ടിയൂര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സംഘടന സെക്രട്ടറി ശശി ആനക്കോട്ടില്‍ സ്വാഗതവും താലൂക്ക് വര്‍ക്കിങ് പ്രസിഡണ്ട് അനില്‍ തളിക്കുളം നന്ദിയും പറഞ്ഞു.

ADVERTISEMENT