കുണ്ടന്നൂര്‍ സേഫ് ഗ്രീന്‍ വായനശാലയുടെ നേതൃത്വത്തില്‍ വായനശാല അങ്കണത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ പരിപാടി പി.കെ.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജിജി ആന്റോ, വായനശാല സെക്രട്ടറി ടി.ബി ബിനീഷ്, എന്‍.എന്‍ അനിത എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വായനശാല പ്രസിഡണ്ട് എം.എസ്.സിദ്ധന്‍ അദ്ധ്യക്ഷനായിരുന്നു.