ചാലിശ്ശേരി എസ് സി യു.പി സ്‌കൂളില്‍ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്റെ അനുസ്മരണം നടത്തി

ചാലിശ്ശേരി എസ് സി യു.പി സ്‌കൂളില്‍ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്റെ അനുസ്മരണം നടത്തി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപെട്ട വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചാണ് അനുസ്മരണ ചടങ് നടത്തിയത്. ജീവന്‍ പൊലിഞ്ഞവരുടെ ഫോട്ടോക്ക് മുമ്പില്‍ പ്രധാനാധ്യാപകന്‍ കെ മുഹമ്മദ് സല്‍മാന്‍ തിരി തെളിയിച്ചു. മൗന പ്രാര്‍ത്ഥനയും നടന്നു. സി ആര്‍ സി കോഡിനേറ്റര്‍ ശാലിനി, സ്‌കൂള്‍ ലീഡര്‍ എം കെ മുഹമ്മദ് ഫാദില്‍ ഷാ. അധ്യാപകരായ വികെ മിനി, കെ കെ സുജ, കുക്കൂസി രാജന്‍, ഒ എസ് പ്രബിത, സി ജിനി ജോയ്, ഹന്നാ പി കുഞ്ഞുമോന്‍, അനിത ജയ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT