പന്നിത്തടം ഗേങ്ങേഴ്സ് കലാവേദിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ടെല്‍ക്കോണ്‍ കണ്വെന്ഷന് സെന്ററില്‍
നടന്ന സമൂഹ നോമ്പ് തുറ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് അഡ്വ: കെ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗേങ്ങേഴ്സ് ക്ലബ് മെമ്പര്‍ ആഷിഫ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്നിത്തടം മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് അന്‍വരി റമദാന് സന്ദേശം നല്കി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ എം നൗഷാദ്, ഗേങ്ങേഴ്സ് ക്ലബ് സെക്രട്ടറി കെ.സി നിഖില്‍, പ്രസിഡന്റ് ടി ബി ബബിന്‍ എന്നിവര്‍ സംസാരിച്ചു. കടങ്ങോട് പഞ്ചായത്തംഗങ്ങളായ വി. ശങ്കരനാരായണന്, സൈബുനിസ്സ ഷറഫു എന്നിവരും സന്നിഹിതരായിരുന്നു.
സമൂഹ നോമ്പ് തുറയില്‍ ആയിരത്തിലേറെ പേര് പങ്കെടുത്തു.



