24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

പന്നിത്തടം ഗേങ്ങേഴ്‌സ് കലാവേദിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ടെല്‍ക്കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
നടന്ന സമൂഹ നോമ്പ് തുറ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് അഡ്വ: കെ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗേങ്ങേഴ്‌സ് ക്ലബ് മെമ്പര്‍ ആഷിഫ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്നിത്തടം മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് അന്‍വരി റമദാന്‍ സന്ദേശം നല്‍കി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ എം നൗഷാദ്, ഗേങ്ങേഴ്‌സ് ക്ലബ് സെക്രട്ടറി കെ.സി നിഖില്‍, പ്രസിഡന്റ് ടി ബി ബബിന്‍ എന്നിവര്‍ സംസാരിച്ചു. കടങ്ങോട് പഞ്ചായത്തംഗങ്ങളായ വി. ശങ്കരനാരായണന്‍, സൈബുനിസ്സ ഷറഫു എന്നിവരും സന്നിഹിതരായിരുന്നു.
സമൂഹ നോമ്പ് തുറയില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!