എംഎസ്എഫ് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചു

ഏറ്റവും നല്ല ചികിത്സ സംവിധാനം എന്ന് അവകാശപ്പെടുന്ന സ്വന്തം സംസ്ഥാനത്തില്‍ നിന്ന് ചികിത്സയ്ക്കായി കപ്പിത്താന്‍ പോയത് അമേരിക്കയിലേക്ക് . ഇങ്ങനെ ഒരു കപ്പിത്താന്‍ ഉള്ള കേരളത്തിന്റെ അവസ്ഥ എന്തെന്ന് എം പി ഹാരിസ് ബീരാന്‍ .എംഎസ്എഫ് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ചാവക്കാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത് ദുരഭിമാന കൊലയാണെന്നും ഇതിന് ഉത്തരവാദിയായ മന്ത്രി വീണാ ജോര്‍ജ് രാജിവക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറയുടെ കൈയ്യില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം ഭദ്രമാണെന്നും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ് എഫിന്റെ ചരിത്രം നോക്കിയാല്‍ എം.എസ്.എഫ് എല്ലാക്കാലും വിദ്യാര്‍തിപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT