അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും,തയ്യാറാകാതെ വീട്ടുടമ. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന അക്കിക്കാവ് – തിപ്പലശ്ശേരി റോഡില്‍, ആല്‍ത്തറയിലാണ് ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന രീതിയില്‍ കെട്ടിടം നിലകൊള്ളുന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ മഴയിലാണ് വീടിന്റെ മുന്‍വശം പകുതിയോളം നിലംപൊത്തിയത്. അപകട സാധ്യത മുന്നില്‍ക്കണ്ട് അയല്‍വാസികളും, നാട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്ന്, പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ ബാക്കി ഭാഗം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയെങ്കിലും, ആഴ്ചകള്‍ കഴിഞ്ഞിട്ടും വീട്ടുടമ ഇതിനു തയ്യാറായിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് എത്രയും വേഗം അപകടാവസ്ഥ ഒഴിവാക്കുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാതി തകര്‍ന്ന ഓടുമേഞ്ഞ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച, കോണ്‍ഗ്രീറ്റ് കെട്ടിടത്തിലാണ് വീട്ടുടുമയും കുടുംബവും താമസിക്കുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടം, തന്റെ പുരയിടത്തിലേക്ക് തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന് കാട്ടി അയല്‍വാസി മാസങ്ങള്‍ക്കു മുമ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരു