25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu വായനക്കളരിയുടെ ഭാഗമായി നാടന്‍ പാട്ടു ശില്‍പ്പശാല നടത്തി

വായനക്കളരിയുടെ ഭാഗമായി നാടന്‍ പാട്ടു ശില്‍പ്പശാല നടത്തി

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ധേശമനുസരിച്ച് വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല വായനക്കളരിയുടെ ഭാഗമായി നാടന്‍ പാട്ടു ശില്‍പ്പശാല നടത്തി. പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് അംഗം വിജിത പ്രജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.കെ മോഹന്‍ദാസ്, ലൈബ്രേറിയന്‍ സെല്‍മ കൊച്ചു മാത്യു, രഥു കൃഷ്ണ, ബാലവേദി പ്രവര്‍ത്തകരായ കൃഷ്ണപ്രിയ , സംയുക്ത ബോസ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ : കെ യു ഹരിദാസ് നേതൃത്വം നല്‍കി. കവിതാലാപനം , ഗദ്യ പാരായണം , കഥാരചന എന്നിവയുമുണ്ടായിനവമാധ്യമകാഴ്ച

ADVERTISEMENT
error: Content is protected !!