26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്

53

 

കൊരട്ടിക്കരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10 മണിയോടെ കൊരട്ടിക്കര ജുമാ മസ്ജിദ് സമീപമായിരുന്നു അപകടം.പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന കാര്‍ വലതുവശത്തേക്ക് തിരിക്കുന്നതിനിടയില്‍ പിറകില്‍ വന്നിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ചങ്ങരംകുളം മാന്തടം സ്വദേശികളായ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ADVERTISEMENT
error: Content is protected !!