കക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി; പൂരാഘോഷം നാളെ

കുന്നംകുളം കക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി. ഏപ്രില്‍ നാലിന് കൊടിയേറിയ ഉത്സവം 11, വെള്ളിയാഴ്ച ചിറളയം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍നടന്ന ആറാട്ടിന് ശേഷം ക്ഷേത്രത്തിലെത്തി കൊടിയിറക്കി 25 കലശാഭിഷേകത്തോടു കൂടി ചടങ്ങുകള്‍ക്ക് സമാപനമായി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എട്ടു ദിവസമായി നടന്നുവരുന്ന കലാപരിപാടികളും സമാപിച്ചു. ഞായറാഴ്ച ദേശപൂരം ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ.കെ.സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ അറിയിച്ചു. പൂരാഘോഷം ഞായറാഴ്ച വൈകീട്ട് 3 മണി മുതല്‍ സിസിടിവി പ്രാദേശികം ചാനലിലും, യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യും.

ADVERTISEMENT