29 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തൈവളപ്പില്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തൈവളപ്പില്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

99

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തൈവളപ്പില്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ യു.ഡി.ഫ്. അണ്ടത്തോട് മേഖല അനുശോചന യോഗം ചേര്‍ന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. സി.എച്ച്. കലാ സാംസ്‌കാരിക സമിതി സെക്രട്ടറി എ.കെ.മുക്താര്‍, കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ ഹുസൈന്‍ കെ.സി.എം., അന്‍വര്‍ അസ്സൈനരകത്ത് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ദിരാഭവന്‍ ജി.സി.സി. സെക്രട്ടറി ഹക്കിം ചന്ദനത്ത്, ഇസ്ഹാഖ് ചാലില്‍, നൗഫല്‍ ചാലില്‍, ടി.കെ.അബ്ദുറഹ്‌മാന്‍, കെ.എം.ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!