ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിത്തടത്ത് ധര്‍ണ്ണ നടത്തി. കടവല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പിത്തടം അധ്യക്ഷനായി.