സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല നടത്തി

പ്രധാനമന്ത്രി നരേന്ദ്രമേദി സേവാ സമിതി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയും ഭാരത സര്‍ക്കാര്‍ സൂക്ഷ്മ, ചെറുകിട, ഇടത്തര മന്ത്രാലയം തൃശൂര്‍ ഓഫീസും സംയുക്തമായി സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല നടത്തി. ആയൂര്‍വേദ ഫിസിഷന്‍ ഡോ. നയനരാജ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ ഡി.എഫ്.ഒ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി. ജയശ്രീ അധ്യക്ഷയായി. കടങ്ങോട് പഞ്ചായത്ത് മെമ്പര്‍മാരായ ധനീഷ് വിജയന്‍, അഭിലാഷ് കടങ്ങോട്, സേവാഭാരതി അംഗങ്ങളായ സുഭാഷ് ആദൂര്‍, ജാനു വെള്ളറക്കാട്, ഷാജി ആദൂര്‍, രാജേഷ് എയ്യാല്‍, സനൂപ് കുടക്കുഴി, കെ.വി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്ര സംസ്ഥാന പദ്ധതികളില്‍ സംരംഭകരെ പ്രാപ്തരാക്കുവാന്‍ നടത്തിയ ശില്‍പ്പശാലയില്‍ 150 പരം ആളുകള്‍ പങ്കെടുത്തു.

ADVERTISEMENT