24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery ബാലഗോകുലം ഗുരുവായൂര്‍ ഗോകുല ജില്ലയുടെ പ്രവര്‍ത്തക സമിതി ശിബിരം സംഘടിപ്പിച്ചു

ബാലഗോകുലം ഗുരുവായൂര്‍ ഗോകുല ജില്ലയുടെ പ്രവര്‍ത്തക സമിതി ശിബിരം സംഘടിപ്പിച്ചു

ബാലഗോകുലം ഗുരുവായൂര്‍ ഗോകുല ജില്ലയുടെ പ്രവര്‍ത്തക സമിതി ശിബിരം സംഘടിപ്പിച്ചു. മഴുവഞ്ചേരി നാഷണല്‍ ഹെറിറ്റേജ് സെന്ററില്‍ വെച്ച് നടന്ന ശിബിരത്തില്‍ ഗോകുല ജില്ലാ പ്രസിഡണ്ട് കെ.എം പ്രകാശന്‍ അദ്ധ്യക്ഷനായി. ഗോകുല ജില്ലാ രക്ഷാധികാരി ചന്ദ്രമോഹന്‍ കുമ്പളങ്ങാട് ശിബിരം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഉത്തരകേരളം അദ്ധ്യക്ഷന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, ഉത്തരകേരളം ഉപാദ്ധ്യക്ഷന്‍ ശ്രീകുമാര്‍ മാസ്റ്റര്‍, റവന്യൂ ജില്ലാ കാര്യദര്‍ശി പി.ജി ഷമ്മി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. എ. വി. രഞ്ജിത്, ഷൈജാ പ്രസാദ്, ശിവദാസന്‍ മാസ്റ്റര്‍, റ്റി. എ. ശിവരാമന്‍, സി.എസ്.സുജിത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!