ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനവും വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍.എം.കെ. നിര്‍വഹിച്ചു. കണ്‍സോള്‍ പ്രസിഡണ്ട് ജമാല്‍ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാജി മേപ്പാട്ട് മുഖ്യാഥിതിയായി. ടി.പി. അബ്ദുള്‍ കരീമില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സഹായധനം ഏറ്റുവാങ്ങി. സെക്രട്ടറി കെ.ഷംസുദ്ദീന്‍, മുന്‍ പ്രസിഡണ്ട് വി.എം.സുകുമാരന്‍, അഡ്വ. മൊയ്‌നുദ്ദീന്‍.പി.വി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാര്‍ക്ക്, ട്രസ്റ്റിമാരായ അബ്ദു.പി.വി, ജനീഷ് സി.എം, ഓഫീസ് സെക്രട്ടറി ധന്യ സുദര്‍ശന്‍, സൈനബ ബഷീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.