അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം സൗത്ത് മേഖല സമ്മേളനം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ സജ്ജമാക്കിയ
പി ഭാഗ്യലക്ഷ്മിയമ്മ നഗറില്‍ നടന്നു. സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി, പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. സംഘടന ജില്ലാ പ്രസിഡന്റ് എം ഗിരിജാദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാ രഞ്ജിത്ത്, ഷീജ ഭരതന്‍, പുഷ്പാ മുരളി എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. പത്മം വേണുഗോപാല്‍, സീത രവീന്ദ്രന്‍, ആന്‍സി വില്യംസ്, പുഷ്പ ജോണ്‍, ഷീജ പ്രദീപ്, കെ.ബി ഷിബു എന്നിവര്‍ സംസാരിച്ചു. പ്രിയ സജീഷ് രക്തസാക്ഷി പ്രമേയവും ഷീജ ഭരതന്‍ അനുശോചന പ്രമേയവും, പത്മം വേണുഗോപാല്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന് സിപിഐഎം ലോക്കല്‍ സെക്രട്ടറി സി.കെ ലിജീഷ് സ്വാഗതവും ഇ.കെ മോഹനന്‍ നന്ദിയും പറഞ്ഞു.