പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

സി.എന്‍. ബാലകൃഷ്ണന്റെ ആറാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.എം.അലാവുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.രാജന്‍, ടിപ്പു ആറ്റുപ്പുറം, പരീത്, കെ.പി.ധര്‍മ്മന്‍, കമറുദ്ദീന്‍ഷാ, കെബീര്‍ തെങ്ങില്‍, രേഖ ഭാസ്‌കരന്‍, ഇസ്ഹാഖ് ചാലില്‍, ജമാല്‍, അമീന്‍, സലീം, അനില്‍, ജോബി തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT