വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് വിതരണത്തില്‍ വാര്‍ഡുകളിലെ പഞ്ചായത്തംഗത്തിന്റെ രാഷ്ട്രീയം നോക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ സത്യാഗ്രഹ സമരം ആരംഭിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങ് കെ.പി.സി.സി. സെക്രട്ടറി ശ്രീ സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യുഡിഫ് ചെയര്‍മാനും കെപിസിസി മെമ്പറുമായ ജോസഫ് ചാലിശ്ശേരി മാഷ്, ഡിസിസി സെക്രട്ടറി കെ സി ബാബു, മുന്‍ ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ സ്വപ്ന രാമചന്ദ്രന്‍, പി.എന്‍. അനില്‍ മാസ്റ്റര്‍, സി ഡി.സൈമണ്‍, നിധീഷ് ചന്ദ്രന്‍, വി.വി. ബാലകൃഷ്ണന്‍, വിജിനി ഗോപി, അജി ജോഷി എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. മഹിളാകോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ടി. നിര്‍മ്മല, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ , ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പി.രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ വട്ടം പറമ്പില്‍, ഫബിത ജയന്‍, ജയന്‍ പട്ടിയില്‍, കെ.എ മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡണ്ട് ജെറിന്‍ രാജു എന്നിവര്‍ പങ്കെടുത്തു.